ഇടുക്കി വണ്ടൻമേട് നെറ്റിത്തൊഴുവിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പിലെ ക്യാഷും, ബില്ലും, തമ്മിലുള്ള പൊരുത്തക്കേട് ചോദ്യം ചെയ്ത യുവാവിന് നേരെ ജീവനക്കാരന്റെ അസഭ്യവർഷം
ഇടുക്കി വണ്ടൻമേട് നെറ്റിത്തൊഴുവിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പിലെ ക്യാഷും, ബില്ലും, തമ്മിലുള്ള പൊരുത്തക്കേട് ചോദ്യം ചെയ്ത യുവാവിന് നേരെ ജീവനക്കാരന്റെ അസഭ്യവർഷം. ഇന്ന് ഉച്ചക്ക് 1:30 ന് ആണ് സംഭവം. MH ബ്രാണ്ടി 3 അരലിറ്റർ വാങ്ങാനാണ് യുവാവ് കൊച്ചറ ബീവറേജ്സ്സിൽ എത്തിയത്. അപ്പോൾ പ്രീമിയം കൗണ്ടറിൽ ബില്ലടിക്കുന്ന ബിജു എന്ന ജീവനക്കാരൻ യുവാവിന്റെ കൈൽ നിന്നും മൂന്ന് MH അരയുടെ കാശായ1710 രൂപാ വാങ്ങുകയും, രണ്ട് അരലിറ്ററിന്റെ ബിൽ നൽകുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ കേട്ടാൽഅറക്കുന്ന ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും ചെയ്തു. അവസാനം മറ്റൊരു ബ്രാണ്ടിന്റെ ബിൽ നൽകുകയും ചെയ്തു.യുവാവ് പണമായി നൽകി. ബീവറേജസ് ജീവനക്കാരൻ കൊടുത്തത് കാർഡ് ഉപയോഗിച്ച് മാറ്റാരോ നടത്തിയ ഇടപാടിന്റെ ബിൽ. സർക്കാർ ജോലിയിൽ ഇരിക്കുന്ന ഈ ജീവനക്കാരൻ കടയിൽ എത്തുന്ന പലആളുകളോടും മോശമായി ആണ് പെരുമാറുന്നത്. സഹപ്രവർത്തർക്കിടയിലും ഇദ്ദേഹത്തെകുറിച് നല്ല അഭിപ്രായം ഇല്ല.ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് യുവാവ് ന്യൂസിനോട് പറഞ്ഞു.