6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു





കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പറഞ്ഞു. ജില്ലയിൽ നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തെ കൂടുതൽ അറിയാൻ സൗകര്യങ്ങൾ ഒരുക്കും. ഇതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ് .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി. ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നില്ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗനവാടി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്. സർവ്വേയിലൂടെ കണ്ടെത്തുന്ന പഠിതാക്കൾക്ക് 160 മണിക്കൂർ ക്ലാസ് നല്കും.ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെ നിയോഗിക്കും. ബ്രെയിൽ ലിപിയിലേക്ക് തർജ്ജമ ചെയ്ത സാക്ഷരതാ പാഠ പുസ്തകമാണ് ബ്രെയിൽ സാക്ഷരതാ പദ്ധതിക്കായി ഉപയോഗിക്കുന്നത്.15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലാകും ക്ലാസുകൾ സജ്ജമാക്കുക. ജില്ലയിൽ നിന്നും കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ കണ്ടെത്താനുള്ള സർവേ ഡിസംബർ 15 ന് മുൻപ് പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.ഡയറ്റ് പ്രിൻസിപ്പൽ എം.കെ. ലോഹിദാസന്‍, സാക്ഷരതാ മിഷൻ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം , വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!