Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ,പിടികൂടിയത് 1.12 കിലോ കഞ്ചാവ്


വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, ഇടുക്കി നിർമ്മലസിറ്റി സ്വദേശി വട്ടപ്പടവിൽ നിധിൻ ( 26 ) ആണ് അറസ്റ്റിലായത് .വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് നിർമ്മാലസിറ്റിയിൽ പ്രതിയുടെ വീടിന് പരിസരത്ത് വച്ചാണ് പിടിയിലായത്.കഞ്ചാവ് വിൽപ്പന നടത്തുന്നത് സംബന്ധിച്ച ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന.1.12 കിലോഗ്രാം കഞ്ചാവ് പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.മെഡിക്കൽ പരിശോധന പൂർത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും. എസ്.ഐ എബി ജോർജ്, എസ് സിപിഒ എബിൻ ജോൺ, സിപിഒമാരായ കെ എം ബിജു, അൽബാഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്