ഉപ്പുതറ കാക്കത്തോട് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും വിഗ്രഹപ്രതിഷ്ഠയും കാർത്തിക പൊങ്കാലയും നവംബർ 25 മുതൽ 27 വരെ നടക്കും
പുരാതന കാലം മുതൽ ആരാധിച്ചുവന്നിരുന്ന ദേവി സങ്കല്പമാണ് കാക്കത്തോട് ശ്രീ ദുർഗാദേവി ക്ഷേത്രം. ശ്രീകോവിലും , കാവും, കുളവും എല്ലാം ഉണ്ടായിരുന്ന ക്ഷേത്രം പിൽക്കാലത്ത് ഇല്ലാതാവുകയായിരുന്നു എന്ന് ദേവപ്രശ്നത്തിൽ തെളിയുകയുണ്ടായി.
പരിഹാരമായി ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി ആചാരപരമായി ആരാധിക്കണമെന്ന് ദേവപ്രശ്നവിധിയുടെ ഭാഗമായി ക്ഷേത്രനിർമാണം പൂർത്തിയാക്കി. പ്രതിഷ്ഠ ചടങ്ങുകൾ നവംബർ 25, 26 ,27 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
നവംബർ 25 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വിഗ്രഹ സ്വീകരണ ഘോഷയാത്ര നടക്കും. വൈകിട്ട് ഏഴുമണിക്ക് ദീപാരാധനയും ഭജനയും നടക്കും.
26 ന് (ഞായറാഴ്ച) രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ വിവിധ പ്രാർത്ഥനകൾ നടക്കും.
ഇരുപത്തിയേഴാം തീയതി തിങ്കളാഴ്ച രാവിലെ ആറുമണിക്ക് ഗണപതിഹോമം,
9 മണിക്ക് കാർത്തിക പൊങ്കാല,
11 .45 നും 12. 15നും മധ്യേ വിഗ്രഹ പ്രതിഷ്ഠ, 12. 30 ന് കലശാഭിഷേകം, തുടർന്ന് മഹാ പ്രസാദമൂട്ട് , ദീപാരാധന, കാർത്തികവിളക്ക് തുടങ്ങിയ ചടങ്ങുകൾ നടക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡണ്ട് അനിൽ മറ്റത്തിൽ , ക്ഷേത്രം സെക്രട്ടറി രാജൻ കണ്ടത്തിൽ, രക്ഷാധികാരി എം എൻ മോഹനൻ എന്നവർ പങ്കെടുത്തു