Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദേശീയ പ്രകൃതി ചികിത്സാദിന പരിപാടി
ആറാമത് ദേശീയ പ്രകൃതി ചികിത്സാദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു. ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി നിർവ്വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: വിനീത പുഷ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ: ബി.എസ് . മിനി പ്രകൃതി ചികിത്സാദിന സന്ദേശം നല്കി.ആയുഷ് മിഷൻ ഡി.പി.എം ഡോ: എം.എസ്. നൗഷാദ്, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുധീപ് , ഡോ: ഷീജ യു .ബി, ഡോ: ടോണി ജോസ് , ഡോ: അഞ്ജു ബേബി എന്നിവർ പ്രസംഗിച്ചു.ആരോഗ്യ സംരക്ഷണത്തിന് പ്രകൃതി ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ: മേധ ഭൂഷൻ ക്ലാസ്സെടുത്തു. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രകൃതി ഭക്ഷ്യ പ്രദർശനവും ഉണ്ടായിരുന്നു.