Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് 21 ന്
സംസ്ഥാന വിവരാവകാശ കമ്മിഷൻ ചൊവ്വാഴ്ച (21.11.23) ഇടുക്കി ജില്ലയിൽ തെളിവെടുപ്പ് നടത്തും.വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും ബന്ധപ്പെട്ട ഫയലുകളും , തെളിവുകളുമായി ഹാജരാകേണ്ടതാണ് .അപ്പീൽ ഹർജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിൽ രാവിലെ 10.30 ന് ഇടുക്കി സർക്കാർ ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ രാവിലെ 10.15 ന് രജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.