നിരവധി പ്രതിഷേധങ്ങൾക്ക് ഒടുവിൽ അയ്യപ്പൻകോവിൽ തുക്കുപാലത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം
മഴക്കാലം ആയതോടെ മാട്ടുക്കട്ട ആനക്കുഴിയിലൂടെ തൂക്കുപാലത്തേക്ക് ഉള്ള യാത്ര ദുരിതമായ് മാറിയിരിക്കുകയായിരുന്നു. തൂക്കുപാലത്തിനും CSI ചർച്ചിനും മധ്യഭാഗത്തായിട്ടാണ് വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. സ്വകാര്യവ്യക്തികൾ റോഡിന്റ ഇരു ഭാഗത്തും മതിലുകൾ കെട്ടി അടച്ചിരിക്കുന്നതിനാലാണ് ഇത്തരത്തിൽ വെള്ളം കെട്ടി നിൽക്കാൻ കാരണം. ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ടിന് പരിഹാരം കാണാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ BJP പ്രവർത്തകർ റോഡിന് നടുക്ക് വാഴ നട്ട് പ്രതിഷേധിച്ചത്. നിരവധി തവണ റോഡിലെ വെള്ളക്കെട്ടിന്റ വാർത്ത ഇടുക്കി ലൈവ് ഉൾപ്പെടെള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പഞ്ചായത്ത് താൽക്കാലികമായി കുഴി മക്ക് ഇട്ട് നികത്തിയത് …: എന്നാൽ വെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനം ഒരുക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള ശ്രമവും ചില ആളുകളെ സംരക്ഷിക്കന്നതിനും വേണ്ടിയുള്ള ശ്രമവും നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്