നാട്ടുവാര്‍ത്തകള്‍
കോവിഡ് 19; ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 337,354 ഡോസ് വാക്‌സിന്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്‌സിന്‍ വിതരണം ജില്ലയില്‍ ഊര്‍ജ്ജിതം. ജൂണ്‍ 2 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 337,354 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 1079090. ഇതില്‍ 311230 പേര്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 476447 ആളുകള്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായം ഉള്ളവരുമാണ്.
45 വയസിന് മുകളില്‍ പ്രായമുള്ളളവര്‍ക്ക് രണ്ട് ഘട്ടങ്ങളിലുമായി 327975 ഡോസ് വാക്‌സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുുണ്ട്. ഇതില്‍ 265268 ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 62707 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിക്കകഴിഞ്ഞു. 45 വയസിന് താഴെ പ്രായമുള്ളവരില്‍ 19541 വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില്‍ 9379 ആളുകള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.