Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളീയം ഒരു കോടി മുപ്പത്തിയേഴു ലക്ഷം രൂപയുടെ വ്യാപാരം നേടി കുടുംബശ്രീ ഫുഡ് കോർട്ട്
ഇടുക്കി കുടുംബശ്രീയുടെ കപ്പ ബിരിയാണിയും ,പച്ച കപ്പയും കാന്താരിയും , ബീഫും പൊറോട്ടയും , പിടിയും കോഴിക്കറിയും ,മലപ്പുറം കുടുംബ ശ്രീയുടെ ഒറട്ടിയും മട്ടൻ കുറിയും , ധം ബിരിയാണിയും , അട്ടപ്പാടി കുടുംബശ്രീയുടെ വനസുന്ദരി കോഴിക്കറിയുമെല്ലാം വലിയ സ്വീകാര്യത നേടിയ കേരളീയത്തോടനുബന്ധിച്ചുള്ള കുടുംബശ്രീ ഫുഡ് കോർട്ടിൽ നിന്നും , കുടുംബശ്രീ ഉത്പന്ന സ്റ്റാളുകളിൽ നിന്നുമായി ഒരു കോടി മുപ്പത്തിയേഴു ലക്ഷം രൂപയുടെ വ്യാപാരമാണ് നേടിയത് .കുടുംബശ്രീ യെ സംബന്ധിച്ച് ലഭിച്ച ഏറ്റവും ഉയർന്ന വിപണന വരുമാനം ആണിത് .കുടുംബശ്രീ ഫുഡ് കോർട്ടിലെ മലിന ജലം ലൈവായി ശുചീകരിക്കുന്ന മൊബൈൽ ജല ശുചീകരണ പ്ലാന്റും ജലവിഭവ വകുപ്പ് ഒരുക്കിയിരുന്നു.
കുടുംബശ്രീ ഫുഡ് കോർട്ടിലെ ഇടുക്കിയുടെ ഭക്ഷ്യ വിഭവങ്ങൾക്ക് പ്രചാരണവുമായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും കുടുംബ സമേതം എത്തിയിരുന്നു .