Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കായി സ്കൂബ ടീം തിരച്ചിൽ പുനരാരംഭിച്ചു



ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ ആദിവാസി വിഭാഗത്തിൽ രണ്ടു പേർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത് . ചിന്നക്കനാൽ 301 കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാർക്കൽ സജീവൻ (38) എന്നിവരാണ് കാണാതായത്. പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും 12 ഓടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങി. 301 കോളനിയിൽ സജീവന്റെ വീടിന്റെ താഴ് ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തി കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി ശബ്ദം ഇയാളുടെ മരുമകൻ രഞ്ജിത്ത് കേട്ടിരുന്നു. രഞ്ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു. ഇരുവർക്കും വേണ്ടി മൂന്നാർ ഫയർഫോഴ്സ് അംഗങ്ങൾ 5 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ 11മണിയോടെ തിരച്ചിൽ പുനരാംഭിച്ചു. തൊടുപുഴയിൽ നിന്നും എറണാകുളത്ത് നിന്നുമുള്ള സ്കൂബാ സംഘങ്ങൾ സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!