പ്രകൃതിദുരന്തങ്ങൾ മൂലം ഭൂമിയും കൃഷിയും നശിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരം മുടങ്ങിയിട്ട് 2 വർഷം
രാജകുമാരി • പ്രകൃതിദുരന്തങ്ങൾ മൂലം ഭൂമിയും കൃഷിയും നശിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരം മുടങ്ങിയിട്ട് 2 വർഷം, 2021 മേയ് 18 വരെയുള്ള നഷ്ടപരിഹാര തുക നൽകിയെങ്കിലും അതിന് ശേഷമുള്ള തുക കുടിശികയാണ്. ജില്ലയിൽ വിവിധ മേഖലകളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരമായി 1.30 കോടി രൂപയാണ് ഇനിയും നൽകാനുള്ളത് ഈ സാഹചര്യത്തിൽ കഴിഞ്ഞ 5നു ശാന്തൻപാറ പോട്ടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷി നശിച്ചവർക്കും നഷ്ടപരിഹാരം ഉടൻ ലഭിച്ചേക്കില്ല. സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാൽ പേത്തൊട്ടിയിലെ കർഷകർക്ക് മാത്രമായി പ്രത്യേക പാക്കേജ് അനുവദിക്കാനും സാധ്യതയില്ല. പീരുമേട് താലൂക്കിലെ കൊക്കയാറിൽ 2 വർഷം മുൻപുണ്ടായ മണ്ണിടിച്ചിലുകളിൽ കൃഷി നശിച്ച കർഷകർക്ക് ഇതുവരെ പൂർണമായും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 2021 ഒക്ടോബർ 16 ന് മൂക്കുളം, വടക്കേമല, മേലോരം, പൂവഞ്ചി കൊക്കന്മാർ പ്രദേശങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ 21.85 ഹെക്ടർ കൃഷി ഭൂമിക്കും വിളകൾക്കും നാശമുണ്ടായി 1,73,80,000 രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്.354 കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം കൊക്കയാർ പഞ്ചായത്തിൽ 21,39,646 രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന്റെ വിഹിതമായ 2,94,781 രൂപയുടെ എസ്ഡിആർഎഫ് ഫണ്ട് കർഷകർക്ക് വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 18,44,865 രൂപ ഇതുവരെ കർഷകർക്ക് നൽകിയിട്ടില്ല.