തൊഴിൽ അന്വേഷകർക്കായി “സ്റ്റെപ്പ് അപ്പ്” കാമ്പയിൻ
സര്‍ക്കാർ ഇതര തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ “സ്റ്റെപ്പ് അപ്പ്” കാമ്പയിന് ജില്ലയില്‍ തുടക്കമായി. അവരവരുടെ കഴിവിനും താത്പര്യങ്ങൾക്കും അനുസരിച്ച് കരിയര്‍ സപ്പോര്‍ട്ട് സേവനങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ എന്നീ വിവരങ്ങള്‍ ഉൾക്കൊള്ളിച്ച് DWMS connect എന്ന മൊബൈല്‍ ആപ്പ് കേരള നോളജ് ഇക്കണോമി മിഷന്‍ വികസിപ്പിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍ 30 വരെ ആപ്പിൽ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നത് വഴി തൊഴിലന്വഷകന്‍ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാകും. കൂടാതെ കരിയര്‍ സപ്പോര്‍ട്ട് സേവനങ്ങളും, സ്‌കോളര്‍ഷിപ്പോടുകൂടിയ സര്‍ക്കാര്‍ കോഴ്‌സുകളും പോര്‍ട്ടലില്‍ ലഭ്യമാണ്. കുടുംബശ്രീ മിഷന്റെയും, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കാമ്പയിൻ സംഘടിപ്പിക്കുന്നത്. 2026 ല്‍ ഇരുപത് [ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ പദ്ധതികളാണ് നോളജ് ഇക്കണോമി മിഷന്‍ നടപ്പാക്കുന്നത്.