മാർ സ്ലീവാ മെഡിസിറ്റിയിൽ അധ്യാപകർക്കായി ബോധവൽക്കരണ സെമിനാർ നടത്തി
പാലാ . ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലെ അധ്യാപകർക്കായി ‘കുട്ടികളിൽ വർധിച്ചു വരുന്ന പ്രമേഹം – കാരണങ്ങളും പ്രതിരോധവും’ , എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ജീവിത ശൈലിയിലെ വ്യത്യാസങ്ങൾ കൊണ്ട് കുട്ടികളിലും പ്രമേഹ രോഗം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി ബോധവൽകരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹവും, ടൈപ്പ് രണ്ട് പ്രമേഹവും കൂടുന്നതായി കണക്കുകളും സൂചിപ്പിക്കുന്നുണ്ട്.
ആധുനിക കാലഘട്ടത്തിൽ കുട്ടികളിലെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി അധ്യാപക സമൂഹവും വലിയ പങ്ക് വഹിക്കുന്നവർ ആണെന്നും ബോധവൽക്കരണത്തിനായി അവർ മുന്നിട്ട് ഇറങ്ങണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി മാനേജർ റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം മുഖ്യ പ്രഭാഷണം നിർവഹിച്ചു. സമ്മേളനം ശ്രീ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആതുര സേവനത്തിന് ഒപ്പം വിദ്യർത്ഥികൾക്കും സമൂഹത്തിനും കൂടി പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പാക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്നു ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.
ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, എൻഡോക്രൈനോളജി വിഭാഗം കൺസൽട്ടൻറ് ഡോ.ഗീതു ആന്റണി എന്നിവർ പ്രസംഗിച്ചു.ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രോജക്ടസ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,റവ.ഫാ. തോമസ് മണ്ണൂർ എന്നിവർ പങ്കെടുത്തു.
സെമിനാറിൽ കുട്ടികളിലെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ പീഡിയാട്രിക് അസോ.കൺസൽട്ടൻറ് ഡോ.അനിത ആൻ സൈമൺ, കുട്ടികളിലെ പ്രമേഹം എന്ന വിഷയത്തിൽ എൻഡോക്രൈനോളജി വിഭാഗം കൺസൽട്ടൻറ് ഡോ.ഗീതു ആന്റണി, ടൈപ്പ് വൺ പ്രമേഹം എന്ന വിഷയത്തിൽ കൺസൽട്ടൻറ് ഡോ.അജീഷ് .ടി, ആരോഗ്യകരമായ ബാല്യകാലത്തിനു പോഷകാഹാരവും ഡയറ്റും എന്ന വിഷയത്തിൽ ചീഫ് ക്ലിനിക്കൽ ഡയറ്റീഷൻ ജിജിനു .ജെ എന്നിവർ ക്ലാസുകൾ നയിച്ചു.
ക്യാപ്ഷൻ
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലെ അധ്യാപകർക്കായി നടത്തിയ ബോധവൽക്കരണ സെമിനാർ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി മാനേജർ റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം, എൻഡോക്രൈനോളജി വിഭാഗം കൺസൽട്ടൻറ് ഡോ.ഗീതു ആന്റണി, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രോജക്ടസ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,റവ.ഫാ. തോമസ് മണ്ണൂർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു , മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ.എന്നിവർ സമീപം.