Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ഹരീഷ് വിജയന്‍ സൂര്യന്‍കുന്നേലിന് സ്വീകരണം നല്‍കി

കട്ടപ്പന വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി, പൗരാവലി, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
വള്ളക്കടവ് ശ്രീനാരായണ ഭജനമഠത്തിനു സമീപത്തു നിന്നും ആരംഭിച്ച സ്വീകരണ റാലി വള്ളക്കടവില്‍ എത്തിച്ചേർന്നപ്പോൾ സ്വീകരണ സമ്മേളനം ആ മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി, കണ്‍വീനര്‍ വി.സി. രാജു, വാര്‍ഡ് കൗണ്‍സിലര്‍ മായാ ബിജു, അജോ ജോസ്, ഇ.എം. മാത്യു, സന്തോഷ് കിഴക്കേമുറിയില്‍ എന്നിവര്‍ നേതൃത്വം നൽകി.













































































