Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് തല കിസാൻ മേള 29 ന് 9.30 ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ വെച്ച് നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ പരിപാടി ഉൽഘാടനം ചെയ്യും. നഗര സഭാ ചെയർപേഴ്സൺ ബീന ടോമി അധ്യഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ മുഖ്യ പ്രഭാഷണം നടത്തും. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ആശ പദ്ധതി വിശദീകരിക്കും.വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, നഗര സഭാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ്,ആഗ്നസ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.













































































