കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം തങ്കമണിയിൽ
തങ്കമണി: കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 13 മുതൽ 15 വരെ തങ്കമണി സെന്റ്.തോമസ് എച്ച് എസ് എസിൽ നടക്കും.
76 സ്കൂളുകളിൽ നിന്നും 5200 -ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കും.
13 ന് രാവിലെ 9.30 ന് സാംസ്കാരിക റാലിയും തുടർന്ന് 10.30 ന് ഉദ്ഘാടന സമ്മേളനവും നടക്കും. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അദ്ധ്യക്ഷതവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അറസ്റ്റിൻ ഉദ്ഘാടനം നിർവ്വിക്കും.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാക്ഷണവും നടത്തും.
എം.എൽ.എ മാരായ വാഴൂർ സോമൻ ,എം.എം.മണി എന്നിവർ പ്രതിഭകളെ ആദരിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗ്ഗീസ്, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോർജ്ജ് തകിടിയേൽ ത്രിതല പഞ്ചായത്തംഗങ്ങൾ, തുടങ്ങിയവർ പങ്കെടുക്കും. ജനറൽ കൺവീനർ സാബു കുര്യൻ സ്വാഗതവും, എ ഇ ഒ , പി.ജെ സേവ്യർ നന്ദിയും പറയും.
അറബിക്, സംസ്കൃത കലോത്സവങ്ങളും ഇതോടൊപ്പം നടത്തും.14 സ്റ്റേജുകളിലായി നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.