കുപ്രസിദ്ധ മോഷ്ടാവ് ആക്രി ഷാജി പിടിയിൽ
കേരളത്തിലുടനീളം ബീവറേജ് കേന്ദ്രീകരിച്ചും ആക്രിക്കട കേന്ദ്രീകരിച്ചും മോഷണം നടത്തിവന്നിരുന്ന ഷാജി വയസ്സ്. 50 S/O രഘു ചെരുവിളപുത്തൻവീട് കൂട്ടാർ പി ഓ, ഈറ്റക്കാനം ഇടുക്കി ജില്ല ആണ് പിടിയിലായത് പാലക്കാട്,തൃശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുറന്നും ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രി കടകൾ കുത്തി തുറന്ന് വിലപിടിപ്പുള്ള ചെമ്പ്, പിത്തള തുടങ്ങിയവ മോഷണം ചെയ്തു വന്നിരുന്ന ഷാജി പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുടർന്ന് മോഷണം നടത്തിയതിന് തൃശ്ശൂർ ജില്ലാ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ശിക്ഷ കഴിഞ്ഞ് നാല് മാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണവും ചെറിയ ജോലികളും ചെയ്തു വരികയായിരുന്നു ഇന്നലെ ( 06/11/2023 തിയതി ) കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ഇലവന്തിക്കൽ അനിയുടെ ആക്രി കടയിൽ നിന്നും നാലുലക്ഷം രൂപ വിലപിടിപ്പുള്ള ചെമ്പ്, പിത്തള എന്നിവയും കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷ സഹിതം മോഷണം പോയ കാര്യത്തിന് കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മോഷണം നടത്തിയ ആൾക്ക് ഷാജിയുമായി രൂപസാദൃശ്യം ഉണ്ടെന്നു കാണുകയാൽ ഷാജിയെ പിടികൂടി ചോദ്യം ചെയ്തതിൽ അനിയുടെ കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷയും സാധനങ്ങളും താൻ മോഷ്ടിച്ചോണ്ട് പോകവേ അണക്കരയിൽ വച്ച് ഓട്ടോറിക്ഷ കേടാവുകയും മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് കമ്പത്ത് സാധനം വിട്ടിട്ടുണ്ടെന്നും പറഞ്ഞു കുറ്റം സമ്മതിക്കുകയും,ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ കഴിഞ്ഞ ഏഴാം മാസം തൊടുപുഴ പട്ടയം കവലയിൽ ഉള്ള ഒരു ആക്രിക്കടയുടെ മുൻപിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയും കട കുത്തി തുറന്ന് ചെമ്പും, പിത്തളയും ഓട്ടോറിക്ഷ നിറയെ മോഷ്ടിക്കുകയും ആ വാഹനം ഉപേക്ഷിച്ചു മറ്റൊരു വാഹനം വിളിച്ച് തമിഴ്നാട്ടിലുള്ള കമ്പത്ത് കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിട്ടുള്ളതാണ് പ്രതിക്ക് പാലക്കാട്,തൃശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും കൂടാതെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മോഷണ കേസും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസും ഉള്ളതാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ 15 വർഷമായി ഇടുക്കി ജില്ലയിൽ കൂട്ടാർ ഈറ്റക്കാനം ഭാഗത്തുള്ള സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരികയാണ് പ്രതി ഇതിനോടകം മറ്റു മോഷണം നടത്തിയിട്ടുണ്ടോ എന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ അറിയിച്ചു അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ,കട്ടപ്പന IP SHO.T.C മുരുകൻ, എസ് ഐ മാരായ എബി ജോർജ്, സജിമോൻ ജോസഫ്, ഡിജു ജോസഫ്, SCPO ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്