പ്രതിസന്ധികളിൽ പതറാതെ വീൽചെയറിൽ രണ്ടര പതിറ്റാണ്ട് ശുശ്രൂഷ തുടരുന്ന ആത്മീയ ഗുരു
മാർത്തോമാ സഭയിലെ വൈദികനായ കല്ലിശ്ശേരി പുത്തൻപീടികയിൽ റവറന്റ് . പി കെ സഖറിയ അച്ചൻ്റെ ജീവിതം മാറ്റിമറിച്ചത് 2001 ജൂലൈ എട്ടിന് അമേരിക്കയിൽ ഉണ്ടായ വാഹന അപകടമാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നെഞ്ചിന് താഴെ തളർന്നിട്ടും തളരാത്ത പുഞ്ചിരിയുമായി സക്കറിയ അച്ഛൻ പറയുന്നു ,ഈ ജന്മം ദൈവം നൽകിയത്.
അപകടം സംഭവിച്ച് ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞു .
അവിടുന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് ഈ ജീവിതം എന്നാണ് അച്ഛൻ പറയുന്നത്.
2001 മെയ് മാസം മുതലാണ് US ലെ ഫിലാഡൽഫിയായിലെ ഗ്രാമത്തിലുള്ള ദേവാലയത്തിൽ ശുശ്രൂഷയ്ക്കായി സഭ സഖറിയ അച്ഛനെ നിയോഗിച്ചത്.
ഇവിടെയെത്തി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അച്ഛൻറെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്.
2001 ജൂലൈ എട്ടിന് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛന്റ് നെഞ്ചിനു താഴെ തളർന്ന അവസ്ഥയിൽ ജീവിതം തിരിച്ചു കിട്ടി. തുടർന്നുള്ള രണ്ടര പതിറ്റാണ്ടുകാലം വീൽചെയറിലാണ് ലോകമെമ്പാടും സഞ്ചരിച്ച് സുവിശേഷം അറിയിക്കുന്നത്.
ഇരുളടഞ്ഞ അനേകം മനുഷ്യ മനസ്സുകളിൽ പ്രത്യാശയുടെ പ്രകാശ കിരണങ്ങളാണ് വീൽചെയറിൽ ഇരുന്ന് ഇദ്ദേഹം ചൊരിയുന്നത്.
നെഞ്ചിന് താഴെ തളർന്നു പോയെങ്കിലും ദൈവത്തെ പഴിക്കാതെ ദൈവം തന്ന ജീവിതം ആയിരങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ഈ ശ്രേഷ്ഠ വൈദികൻ .
തന്നെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ഭാര്യ നിർമലയാണ് അച്ഛൻറെ ഊർജ്ജം . അപകടത്തിന് ശേഷം എവിടെ യാത്ര പോയാലും ഭാര്യയും ഒപ്പം ഉണ്ടാകും. വിദേശത്തും സ്വദേശത്തും അടക്കം ആയിരക്കണക്കിന് വചനപ്രഘോഷണങ്ങളാണ് ഇദ്ദേഹം ഇപ്പോൾ നടത്തിവരുന്നത്.