ഇടുക്കി കരുണാപുരത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു
വന്യ മൃഗങ്ങളെ പ്രതിരോധിയ്ക്കാന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു
ഇടുക്കി കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫ് ആണ് മരിച്ചത്
കെഎസ്ഇബി അറിയാതെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വൈദ്യുതി അപഹരിച്ചാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്
കാട്ടുപന്നി അടക്കമുള്ള മൃഗങ്ങള്‍ കൃഷിയിടത്തിലേയ്ക്ക് കടക്കാതിരിയ്ക്കുന്നതിയാണ്, കൃഷിയിടത്തിന് ചുറ്റും കേബിള്‍ സ്ഥാപിച്ചത്, വൈദ്യുതി പ്രവഹിപ്പിചിരുന്നത്. പുലര്‍ച്ചെ കൃഷിയിടത്തിലൂടെ നടക്കുകയായിരുന്ന വര്‍ഗീസിന് ഈ വേലിയില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കൂകയായിരുന്നു. വീട്ടില്‍ നിന്നും കൃഷിയിടത്തിലേയ്ക്ക് പോയ വര്‍ഗീസ് തിരികെ എത്താന്‍ താമസിച്ചതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈദ്യുതി പ്രവഹിച്ചിരുന്ന കേബിളുകള്‍ നാട്ടുകാര്‍ വിശ്ചേദിച്ചു. കമ്പംമെട്ട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. വര്‍ഗീസ്, പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയായിരുന്നെങ്കിലും, വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത് ഇയാള്‍ തന്നെയായിരുന്നുവെന്നാണ് നിഗമനം. കൃഷിയിടത്തിന് ചുറ്റുമായി സ്ഥാപിച്ചിരുന്ന കേബിളുകളിലേയ്ക്ക്, തോട്ടി ഉപയോഗിച്ചാണ് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്നത്.
വൈദ്യുതി അപഹരിച്ചതിന് കേസ് എടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു