മാതൃകാ കൃഷിയിടങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
മാതൃകാ കൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി കൃഷിഭവനുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാം പ്ലാന്‍ വികസനം അടിസ്ഥാനമാക്കി ഒരു പഞ്ചായത്തില്‍ 10 മാതൃകാ കൃഷിയിടങ്ങളാണ് അനുവദിക്കുക . കൃഷിയിടത്തിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കി കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്നതാണ് ഫാം പ്ലാന്‍ വികസന സമീപനത്തിന്റെ ലക്ഷ്യം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച കൃഷിക്കൂട്ടാധിഷ്ഠിത എഫ്പിഒകള്‍ക്ക് ഉത്പന്ന വികസനം, സമാഹരണം, വിപണന പ്രവര്‍ത്തനങ്ങള്‍ , അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ഈ വര്‍ഷവും സാമ്പത്തിക സഹായം നല്‍കുന്നതാണ്. കൂടാതെ ഈ എഫ്പിഒകള്‍ക്ക് ചെറുകിടയന്ത്രങ്ങള്‍ വാങ്ങുന്നതിനും മീഡിയം പ്രോസസിംഗ് യൂണിറ്റിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനും സബ്സിഡി നല്‍കുന്നു. കേരളഗ്രോ ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്ലെറ്റ് ,ഫാം പ്ലാന്‍ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങിയ പദ്ധതികള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുകളുമായി ബന്ധപ്പെടുക