സംസ്ഥാന സ്കൂൾ കായിക മേളയിൽ കഴിവു തെളിയിച്ച കുട്ടികളെയും കായികാധ്യാപകരെയും കട്ടപ്പന ഡവലപ്മെൻറ് ഫോറം ആദരിക്കുന്നു
വരും നാളുകളിൽ നമ്മുടെ രാജ്യത്തിന്റെ കായിക കുതിപ്പിന് നേതൃത്വം നൽകേണ്ടവരാണ് ഹൈറേഞ്ചിന്റെ കായിക താരങ്ങൾ. ഇവർക്ക് സ്നേഹാദരങ്ങൾ അർപ്പിക്കുന്ന ചടങ്ങിൽ കായിക മേഖലയിലെ പ്രമുഖരും സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും. നവംബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഓഡിറ്റോറിയത്തിലാണ് അനുമോദനയോഗം നടക്കുന്നത്.
സംസ്ഥാന കായിക മേളയിൽ മികച്ച പ്രകടനം കഴ്ച്ചവച്ച കായിക താരങ്ങളെയും അവരുടെ പരിശീലകരായ 3 കായിക അദ്ധ്യാപകരേയുമാണ് മൊമന്റോയും ക്യാഷ് ആവാർഡും നൽകി KDF ആദരിക്കുന്നത്.
KDF പ്രസിഡന്റ് ജെയ്ബി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്യും.
ജില്ല അത് ലറ്റിക്ക് അസോസിയേഷൻ പ്രസിഡന്റ് ഡോമിനിക്ക് പി.സി മുഖ്യ അതിഥിയായിരിക്കും. നഗരസഭ കൗൺസിലർ സിജോമോൻ ജോസ് , പ്രോഗ്രാം കൺവീനർ സജിദാസ് മോഹൻ KDF സെക്രട്ടറി സുമിത്ത് മാത്യൂ തുടങ്ങി വർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ജെയ്ബി ജോസഫ് , സജിദാസ് മോഹൻ ,സുമിത്ത് മാത്യൂ, അനിൽകുമാർ എസ് നായർ , ജോജോ കുമ്പളന്താനം, സിജോ ഏവറസ്റ്റ്
എന്നിവർ പങ്കെടുത്തു.