Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന കുടുംബ കോടതിയുടെ സേവനം ജൂഡീഷ്യൽ സെന്ററിൽ ആരംഭിച്ചു





കട്ടപ്പന ജുഡീഷ്യൽ സെൻററിൽ പുതിയതായി പണി കഴിച്ചിട്ടുള്ള അഡീഷണൽ കോംപ്ലക്സിലേക്ക് ആണ് കുടുംബ കോടതി മാറ്റി സ്ഥാപിച്ചത്.


കേരള ഹൈക്കോടതി ജഡ്ജ് സി .എസ് ഡയസ് കുടുംബ കോടതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തൊടുപുഴ പ്രിൻസിപ്പൽ ഡിസ്റ്റിക് ആന്റ് സെക്ഷൻസ് ജഡ്ജ് ശശികുമാർ പി എസ് ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കുടുംബ കോടതി ജഡ്ജ് സുധീർ ഡേവിഡ്, കട്ടപ്പന ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ജെം കോരസൺ, അഡ്വക്കറ്റ് എ എം മൈക്കിൾ , അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു സ്കറിയ തുടങ്ങിയവർ സംസാരിച്ചു.


2013 ഒക്ടോബർ മാസം 26 തീയതിയാണ് കട്ടപ്പനയിൽ കുടുംബ കോടതി പ്രവർത്തനം ആരംഭിച്ചത്. തുടർന്നുള്ള പത്തുവർഷക്കാലം വാടക കെട്ടിടത്തിലാണ് പരിമിതമായ സാഹചര്യത്തിൽ കുടുംബ കോടതി പ്രവർത്തിച്ചുവന്നിരുന്നത്.
2023 ഏപ്രിൽ മാസം ഇരുപതാം തീയതി കട്ടപ്പന ജുഡീഷ്യൽ സെൻട്രൽ അഡീഷണൽ ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ച് കുടുംബകോടതി പ്രവർത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു.

കട്ടപ്പന ജുഡീഷ്യൽ സബ് സെന്ററിലെ എല്ലാ കോടതികളും ഓഫീസുകളും ഒരു സമുച്ചയത്തിൽ പ്രവർത്തിക്കുന്നത് മൂലം അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇത് ഏറെ സൗകര്യപ്രദമാകും.

കട്ടപ്പന ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ജെം കോരസൺ, സെക്രട്ടറി അഡ്വക്കേറിയ ബിജു സ്കറിയ, അഡ്വ: ബെന്നി ജോസഫ് , അഡ്വ: റ്റി.പി മാത്യു, അഡ്വ: വി.എ ജോർജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!