Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാലാം മൈൽ കൊച്ചുകരുന്തരുവി റോഡ് തകർന്ന് യാത്ര ദുഷ്ക്കരം


നാലാം മൈൽ കൊച്ചുകരുന്തരുവി റോഡ് തകർന്ന് ഏറെ നാളുകളായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല എന്ന് പരാതി. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് കട്ടപ്പന ഭാഗത്തു നിന്നും എളുപ്പത്തിൽ എത്തിചേരാവുന്ന വഴി കൂടിയാണിത്. വാഗമണ്ണിൽ തിരക്ക് വർധിക്കുന്ന ദിനങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന പാത കൂടിയാണിത്. അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.