ഫോട്ടോഗ്രഫി ശില്പശാലയും ഫോട്ടോ പ്രദർശനവും


കേരള പിറവി ദിനത്തിൽ സെന്റ്. ജെറോംസ് HSS വെള്ളയാംകുടിയിൽ ഹയർ സെക്കണ്ടറി മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി ശില്പശാലയും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. ‘അയന പർവം’ എന്ന പേരിൽ സംഘടിപ്പിച്ച -ഫോട്ടോ പ്രദർശനത്തിൽ വിദ്യാർഥികൾ ക്യാമറയിൽ പകർത്തിയ ഇരുന്നൂറിൽപരം പ്രകൃതി ദൃശ്യങ്ങളാണ് വിസ്മയ കാഴ്ചയായത്.അസ്തമനം, പ്രകൃതി, വനപർവ്വം, വാടാ മലരുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഫോട്ടോകൾ പ്രദർശിപ്പിക്കപ്പെട്ടു. ക്യാമറയ്ക്ക് പിന്നിലെ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ജെൽബിൻ സെബാസ്റ്റ്യൻ, ടോം ജോസ്-എം.ജി. ആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ- എന്നിവർ ശില്പശാല നയിച്ചു.ഫോട്ടോ പ്രദർശനം വെള്ളയാംകുടിയിലെ ആദ്യകാല ഫോട്ടോഗ്രാഫർശ്രീ. അജു- റോസ് സ്റ്റുഡിയോ
ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജിജി ജോർജ് കേരളപ്പിറവി ദിന സന്ദേശം നൽകി.മലയാളം ക്ലബ്ബ് കോഡിനേറ്റർ സിസ്റ്റർ വിജി തെരേസ, അധ്യാപകരായ ബിജുമോൻ മാത്യു, മരിയ ജോസ്, ബിൻസി വി ജോസഫ്, ജോർജ് കോയിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.