ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ.ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ;കെട്ടിട നിർമ്മാണ മേഖലയിൽ വൻ വിലക്കയറ്റം
ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ.
ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ.
ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
ആരോടാണ് ജനം പരാതി പറയേണ്ടത് ?
സ്വകാര്യ കെട്ടിട നിർമ്മാണ മേഖല കടന്നു പോകുന്നത് #നിർണായക പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. അത് ബാധിക്കാൻ പോകുന്നത് ആത്യന്തികമായി അതുമായി ബന്ധപെട്ടു #ജീവിക്കുന്നവരെയും കൂടിയാണ്.ബിൽഡഴ്സും, എഞ്ചിനീയഴ്‌സും, കോൺട്രാക്ടർസും, സൂപ്പർവൈസർസും മാത്രമല്ല, കരിങ്കല്ല് പണി, കട്ട പണി, വാർപ്പ് പണി മുതൽ, അവസാന ദിവസം വീട് തുടച്ചു വൃത്തിയാക്കുന്ന ഹൌസ് കീപ്പിങ് തൊഴിലാളികൾ വരെ അതിൽ പെടും.
ഈ വർഷം ജനുവരിയിൽ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ അടിസ്ഥാന സാമഗ്രികളുടെ വില.
കമ്പി = 56/kg
സിമന്റ് = 350/bag
ഇനി ഇന്ന് (മെയ് മാസം) ഈ സാധനങ്ങളുടെ വില.
കമ്പി = 102/kg
സിമന്റ് = 500/bag
നാല് മാസം കൊണ്ടുള്ള വർദ്ധനവ് ശ്രദ്ധിക്കുക.
ഇതൊന്നും പോരാതെ എലെക്ട്രിക്കൽ, പ്ലബിങ്, സാനിറ്ററി, പെയിന്റ്, ടൈൽസ് തുടങ്ങി എല്ലാ സാമഗ്രികളുടെയും വില വർധിച്ചത് 20 ശതമാനം മുതൽ 40 ശതമാനം വരെയാണ്.
lock down സമയം എന്നും വില കൂടുന്നത് മാത്രമേ കാണുവാൻ ഒള്ളു സാധാരണ ഒരു വീടു വെക്കാൻ പോകുന്ന ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ സാഷാത്കരിക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നുള്ളതാണ് സത്യം