സി എസ് ഡി എസ് ഇടുക്കി ജില്ല നേതൃയോഗം നവംബർ 06 ന് കുട്ടിക്കാനത്ത്

കട്ടപ്പന : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) ഇടുക്കി ജില്ല നേതൃയോഗം 2023 നവംബർ 06 തിങ്കൾ രാവിലെ 11:00 മണി മുതൽ കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ ചേരും. സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് യോഗം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ചിന്നമ്മ ആന്റണി തുടങ്ങിയവർ പങ്കെടുക്കും.
ദളിത് ക്രൈസ്തവ സംവരണ വിഷയം, പട്ടികജാതി ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, ജില്ലയിലെ ഭൂമി വിഷയങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്യും.
സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ മോബിൻ ജോണി, സണ്ണി കണിയാമുറ്റം,ജില്ല കോ ഓർഡിനേറ്റർ റെജി കൂവക്കാട്, താലൂക്ക് കമ്മിറ്റി ഭാരവാഹികൾ ആയ കെ വി പ്രസാദ്, ജോൺസൺ ജോർജ്, സണ്ണി ദേവികുളം, രാജൻ ലബ്ബക്കട, യോഹന്നാൻ മുനിയറ, സോമി തൊടുപുഴ തുടങ്ങിയവർ നേതൃത്വം നൽകും