Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കളമശേരി സ്‌ഫോടനം: അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട്;വനമേഖലകളിലും നിരീക്ഷണം ശക്തമാക്കി

തേനി: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരള – തമിഴ്‌നാട് അതിർത്തി ജില്ലകളിൽ കർശന നിരീക്ഷണം.
ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക്
തമിഴ്‌നാട് ഡിജിപി ശങ്കർ ജിവാൾ നിർദ്ദേശം നൽകി.
കോയമ്പത്തൂർ, തേനി, നീലഗിരി, തെങ്കാശി, കന്യാകുമാരി ജില്ലകളുടെ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അവിടെയുള്ള ചെക്ക്‌പോസ്റ്റുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.
കോയമ്പത്തൂർ, നെല്ലൈ, തെങ്കാശി, തേനി, ദിണ്ടിഗൽ, നീലഗിരി ഉൾപ്പെടെയുള്ള ജില്ലകളിലെ വനമേഖലകളിൽ തമിഴ്‌നാട് പോലീസിനൊപ്പം വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്.
തേനി ജില്ലയുമായി അതിർത്തി പങ്കിടുന്ന വന മേഖലകളിൽ പരിശോധന തുടരുന്നതായി ജില്ലാ പൊലീസ് ചീഫ് പ്രവീൺ ഉമേഷ് ഡോങ്കരെ പറഞ്ഞു.