Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലത്ത് നിന്നും കരുണാപുരത്തേക്ക് ടൈൽസ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
കോതമംഗലത്ത് നിന്നും കരുണാപുരത്തേക്ക് ടൈൽസ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.ഡ്രൈവർക്ക് സാരമല്ലാത്ത പരിക്കേറ്റു. കുഴിത്തൊളു – കുഴിക്കണ്ടം റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.രാവിലെ 7 മണിയോടുകൂടിയായിരുന്നു സംഭവം.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിന്റെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാട് കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.