Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു





കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സിഡിഎസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുകയെന്നത് അഭിമാനകരമാണെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍  മാതൃകാപരമായി തുടര്‍ന്നുവരികയാണ്.  നാടിൻ്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ മികച്ച പങ്കാളിത്തം വഹിക്കുന്നുണ്ട്. സംരംഭക മിഷനിലുള്‍പ്പെട്ട 4 ലക്ഷത്തോളം സംരംഭകരില്‍ ഒന്നേകാല്‍ ലക്ഷത്തോളം വനിതാ സംരംഭകരാണ്. ഇത്  നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീസമൂഹത്തിന്റെ പങ്കാളിത്തമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷം രൂപ ചെലവിലാണ് കഞ്ഞിക്കുഴി കുടുംബശ്രി സിഡിഎസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ഉഷാ മോഹനനന്‍, സില്‍വി സോജന്‍, അനിറ്റ് ജോഷി, പ്രദീപ് എംഎം, റ്റിന്‍സി തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബു, ശിവന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സലീംകുമാര്‍, കുടുംബശ്രീ വൈസ്‌ചെയര്‍പേഴ്‌സണ്‍ പുഷ്പ തോമസ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി അനില്‍ജിത്ത് കെ.എ എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!