ഇരട്ടയാർ വാഴവര സെൻ്റ് മേരിസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികവും അധ്യാപക രക്ഷകർതൃ ദിനവും യാത്രയയപ്പ് സമ്മേളനം നടന്നു

ഇരട്ടയാർ വാഴവര സെൻ്റ് മേരിസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്യ ദിനവും യാത്രയയപ്പ് സമ്മേളനം നടന്നു. ഇടുക്കി രൂപത മുഖ്യ വികാരി മോൺ. ജോസ് കരിവേലിക്കൽ ഉത്ഘാടനം ചെയ്തു.
വാഴവര സെൻ്റ് മേരിസ് ഹൈസ്കൂളിൽ സ്കൂളിൻ്റെ
47 മത് വാർഷകവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്. സീനിയർ അസിസ്റ്റൻ്റ് ജിഷ മേരി ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് തൈ ച്ചേരിൽ അധ്യക്ഷനായിരുന്നു.ഇടുക്കി രൂപത മുഖ്യ വികാരി മോൺ. ജോസ് കരിവേലിക്കൽ ഉത്ഘാടനം ചെയ്തു.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ഫോട്ടോ അനാഛാദനം ചെയ്തു. തുടർന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന മാത്യു ജോസഫിന്
മെമൻ്റോ സമർപ്പണവും
നടന്നു.
ചടങ്ങിൽ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരേ അനുമോദിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗംമേരിക്കുട്ടി പി. സി. എൻഡോവ്മെൻ്റ് വിതരണം നടത്തി. അസിസ്റ്റൻ്റ് മാനേജർ ഫാ. അമൽ ചരട്ടു വയലിൽ പ്രൊഫിഷൻസി വിതരണം നടത്തി. PTA പ്രസി. സജി മണ്ണി പ്ലാക്കൽ, പ്രൻസിപ്പാൾ ലിസി ഷാജി, MPTA പ്രസി സിജി സിജോ മണിയാട്ട്, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് ഈപ്പൻ, ആദർശ് അഭിലാഷ്, അധ്യാപക പ്രതിനിധി ജോസ് കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ജോസ് കെ. സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി. സർഗ സന്ധ്യ എന്ന പേരിൽ കുട്ടികളുടെ കലാവിരുന്നും നടന്നു.













































































