നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലം പി.എൻ. മഹേഷ് നമ്പൂതിരിക്ക് സ്വീകരണം നൽകി

നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലം പി.എൻ. മഹേഷ് നമ്പൂതിരിക്ക് സ്വീകരണം നൽകി.കോതമംഗലം ചെറുവട്ടൂർ അടിവാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലാണ് സ്വീകരണം നൽകിയത്. മഹേഷ് നമ്പൂതിരി സേവനമനുഷ്ഠിച്ചതും
അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യത്തിൽപ്പെട്ട പരദേവത കുടികൊള്ളുന്നതായി
സങ്കൽപ്പമുള്ളതുമാണ് ചെറുവട്ടൂർ അടിവാട്ട് കാവ് ഭഗവതി ക്ഷേത്രം.
ചെറുവട്ടൂർ – പായിപ്ര റോഡിലെ ക്ഷേത്ര കവാടത്തിൽ നിന്നും ഭരണസമിതി അംഗങ്ങളും നിരവധി ഭക്തരും ചേർന്ന് വാദ്യമേളങ്ങളോടെ
മേൽശാന്തിയെ സ്വീകരിച്ചാനയിച്ചു. തുടർന്ന് ക്ഷേത്ര സന്നിധിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അടിവാട്ട് കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ്പുത്തില്ലം പരമേശ്വരൻ
നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ. ജഗന്നിവാസൻ ,
മേൽശാന്തിയെ ക്ഷേത്രം ഭരണസമിതി ഭാരവാഹി എ കെ ഷാജി, എ.ആർ. രഞ്ജിത്ത്
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ,
മൂവാറ്റുപുഴ ബ്രാഹ്മണ ക്ഷേമ സഭ കൺവീനർ കോന്നശ്ശേരിൽ നാരായണൻ നമ്പൂതിരി,
കെ.എ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പുത്തില്പം മധു നാരായണൻ നമ്പൂതിരി,
മനോജ് കാനാട്ട്, സോംജി ഇരമല്ലൂർ അടക്കമുള്ളവർ സ്വീകരണ ചടങ്ങിൽ
പങ്കെടുത്തു.