ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീര സാഗരം പദ്ധതി
നെടുങ്കണ്ടം: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ ക്ഷീരസാഗരം പദ്ധതി. 80 വയസുവരെയുള്ള കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യസുരക്ഷ പോളിസി, നിലവിലുള്ള രോഗങ്ങള്‍ക്കും 50000 രൂപ വരെ ചികിത്സാ ചെലവ് ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കും. അപകട മരണങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ പരിരക്ഷ നല്‍കുന്ന അപകട സുരക്ഷ പോളിസി, 18 വയസ് മുതല്‍ 60 വയസ് വരെയുള്ളവരുടെ സാധാരണ മരണത്തിനു ഒരു ലക്ഷം രൂപവരെയുളള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, കര്‍ഷകരുടെ പശുക്കളെ 70000 രൂപയ്ക്ക് വരെ ഇന്‍ഷ്വര്‍ ചെയ്യാവുന്ന ഗോ സുരക്ഷ പോളിസി എന്നിവയടങ്ങിയ ഒരു ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കാണ് ആനുകൂല്യം ലഭ്യമായത്.
മേയ് 31 വരെ പദ്ധതി കാലാവധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ കോവിഡ് 19 ഉള്‍പ്പടെയുള്ള ആശുപത്രി കിടത്തി ജി.ഐ.സി കൗണ്‍സില്‍ നിര്‍ദേശപ്രകാരമുള്ള ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫിസുമായോ തൊട്ടടുത്തുള്ള ക്ഷീര സഹകരണ സംഘങ്ങളുമായോ ബന്ധപ്പെടണമെന്ന് ക്ഷീര വികസന ഓഫിസില്‍ നിന്നും അറിയിച്ച