കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം
കുമളി: കേവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പീരുമേട്ടിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം പ്രവര്‍ത്തനം സജീവമാക്കി. കേവിഡ് മരണങ്ങള്‍ നടക്കുന്ന വീടുകളില്‍ വേണ്ട സഹായം എത്തിക്കുകയെന്നതാണ് പ്രധാനം. സംസ്‌ക്കാരകര്‍മങ്ങളില്‍ രാപകലില്ലതെ പങ്കെടുക്കുവാനും വോളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളാകുന്നവരെ ആശുപതികളില്‍ എത്തിയ്ക്കുന്നതിനും തിരികെ വീട്ടില്‍ എത്തിയ്ക്കുന്നതിനും നിയോജക മണ്ഡലത്തില്‍ 23 വാഹനങ്ങള്‍ സജ്ജമാക്കി.
ലോക്ഡൗണില്‍ ക്ലേശം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കു ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചും മറ്റ് രോഗങ്ങളുടെ ചികിത്സ ചെയ്തു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ആവിശ്യമായ മരുന്നുകള്‍ ഡോകേ്ടഴ്‌സിന്റെ നിര്‍ദേശപ്രകാരം എത്തിച്ചും നല്‍കുന്നുണ്ട്. പൊതിചോര്‍ ചലഞ്ച് എന്ന മുദ്രവാക്യം ഉയര്‍ത്തി സന്നദ്ധരായ വീടുകളില്‍ നിന്നും ദക്ഷണ പൊതികള്‍ സംഭരിച്ച് അര്‍ഹരായ ആളുകള്‍ക്ക് നല്‍കി വരുന്നു.
ഇതിന്റെ ഭാഗമായി കോവിഡ് രോഗികള്‍ക്കായി കുമളി പഞ്ചായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ആനക്കുഴി ഡി.സി.സി.യില്‍ അമ്പത്തഞ്ച് ഭക്ഷണ പൊതികള്‍ ദിവസേന എത്തിക്കുന്നുണ്ട്. സ്‌നേഹാശ്രമത്തിലെ അന്തേവാസികള്‍ക്ക് 150 ഭക്ഷണ പൊതികള്‍ എത്തിച്ചു. ഇതിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. പീരുമേട് നിയോജക മണ്ഡലം കോഡിനേറ്റര്‍ റോബിന്‍ കാരയ്ക്കാട്ട് അധ്യഷത വഹിച്ചു.