Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിൻ’ SHE’ തങ്കമണിയിൽ നടന്നു

കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും കാമാക്ഷി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കമണി പഞ്ചായത്ത് ഹാളിൽ വച്ച് വനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിൻ’ SHE’ നടന്നു. കാമ്പയിൻ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോണി ചൊള്ളാമഠം പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.