സർക്കാറിന്റെ ട്രഷറി നിയന്ത്രണം പിൻവലിക്കുക
സംസ്ഥാന സർക്കാറിൻറെ നിയന്ത്രണം മൂലം മുനിസിപ്പാലിറ്റിയുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ താറുമാറാകുന്നു.
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് നിയന്ത്രണവും 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു ബില്ലുകളും മാറാതെയായിട്ട് 6 മാസം കഴിഞ്ഞു ബില്ലുകൾ മാറി കിട്ടാത്തതിനാൽ കോൺട്രാക്ടേഴ്സ് കരാർ ഏറ്റ പണികൾ പൂർത്തീകരിക്കാനോ പുതിയ കരാറുകൾ ഏറ്റെടുക്കാനോ തയ്യാറാകുന്നില്ല. ഇതു മൂലം ജനങ്ങൾക്ക് വികസനം ലഭിക്കാതെ വരുകയും ജന പ്രതിനിധികൾ ജനമധ്യത്തിൽ കുറ്റാരോപിതരാകുകയും ചെയ്യുന്നു. 2023-24-ൽ 50-ഓളം വർക്കുകൾ ടെൻഡർ ചെയ്തതിൽ 16 എണ്ണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല എന്നു മാത്രമല്ല ഏറ്റെടുത്ത വർക്കുകൾ സാമ്പത്തിക പരാധീനത മൂലം തുടങ്ങാനും തയ്യാറായിട്ടില്ല. ഇന്ന് 20/10/2023-ൽ ടെൻഡർ ഇടുന്ന 28 ഓളം വർക്കുകൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഏറ്റെടുകാത്ത കരാറുകൾ ഇനിയും ചെയ്ത് തീര്ക്കാത്തത് ബില്ലുകൾ യഥാസമയം ലഭിക്കാത്തതിനാലാണ് എന്ന് കരാർകാർ പറയുന്നു.
ഈ സാഹചര്യത്തിൽ വാർഡുകളിലെ റോഡുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് ടെൻഡറുകൾ നടത്തിയെങ്കിലും പണികൾ തുടങ്ങാൻ സാധിക്കാത്തത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ്. നഗരസഭ പരിധിയിലെ റോഡുകൾ ഐഡ്, എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടക്കാത്തതും സർക്കാറിന്റെ ഈ സാമ്പത്തിക നിയന്ത്രണം മൂലമാണ് ഇതു മൂലം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വികസന പ്രതിസന്ധി നേരിടുകയാണ്.
പൂർണ്ണമായും ട്രഷറികളിലുള്ള സാമ്പത്തിക നിയന്ത്രണം പിൻവലിച്ച് ബില്ലുകൾ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കട്ടപ്പന നഗരസഭ കൗൺസിലർമാർ 21/10/2023 രാവിലെ 10 മണിക്ക് കട്ടപ്പന സബ് ട്രഷറിക്ക് മുമ്പിൽ ധർണ്ണാ സമരം നടത്തും.
AlCC അംഗം അഡ്വ: EM ആഗസ്തി ഉദ്ഘാടനം ചെയ്യും.
ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.
പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കിൽ ജില്ലാ ട്രഷറി സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലേയ്ക്ക് പ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയ സമരം നടത്തുമെന്നും നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കൗൺസിലർമാരായ സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.