തുണിക്കടകള്‍ മുതല്‍ കള്ള് പാഴ്സല്‍ വരെ; ലോക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. പകുതി ജീവനക്കാര്‍ക്ക് അനുമതി. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആവശ്യമനുസരിച്ച് കെ.എസ്.ആര്‍.ടി.സി വ്യവസായമേഖലകളിലേക്ക് സര്‍വീസ് നടത്തും.
കൂടുതല്‍ മേഖലകള്‍ തുറക്കും: തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
ബാങ്ക് സമയം നീട്ടി: ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ. ആർഡി, എൻഎസ്എസ് കലക്ഷന്‍ ഏജന്റുകള്‍ക്ക് തിങ്കളാഴ്ച കലക്ഷന്‍ പിരിക്കാന്‍ യാത്രചെയ്യാം. സര്‍ക്കാര്‍ നിയമ അഡ്വൈസ് ലഭിച്ചവര്‍ക്ക് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ യാത്രാനുമതി.
കള്ള് പാഴ്സല്‍ നല്‍കാം: കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്‍കാന്‍ അനുമതി.