നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തിൽ കോവിഡ് സേവന പ്രവർത്തനങ്ങൾ നടത്തും: ബിജെപി
കട്ടപ്പന: നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ജൂൺ മുപ്പതിന് ഏഴുവർഷം പൂർത്തിയാവുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ഏഴാം വാർഷീകത്തിൽ ആഘോഷ പരിപാടികൾ മാറ്റി വച്ച്
കോവിഡ് കാല സേവന പ്രവർത്തനങ്ങൾ നടത്താൻ ബിജെപി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഭക്ഷ്യ കിറ്റ് വിതരണം അണു നശീകരണ പ്രവർത്തനങ്ങൾ വാഹന സർവ്വീസ് രക്തദാനം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾക്ക് പാർട്ടിയുടേയും വിവിധ മോർച്ചകളുടേയും അതാത് സ്ഥലത്തുള്ള നേതാക്കൻമാർ നേത്യത്വം നൽകും
ഗൂഗിൾ മീറ്റ് മുഖാന്തരം നടത്തിയ നിയോജക മണ്ഡലം കമ്മിറ്റി നിയോജക മണ്ഡലം പ്രസിഡണ്ട് രതീഷ് വരകുമല അധ്യക്ഷതവഹിച്ചു ബിജെപി ജില്ലാ പ്രസിഡൻറ് കെ എസ് അജി യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ ജനറൽ സെക്രട്ടറി സി സന്തോഷ് കുമാർ , മേഖലാ സെക്രട്ടറി ജെ ജയകുമാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ് സുരേഷ് ,അനിൽ ദേവസ്യ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു