ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി അനുവദിക്കുന്ന തുക; 80 : 20 ഹൈക്കോടതി വിധി നീതി ഉറപ്പുവരുത്തി കത്തോലിക്കാ കോൺഗ്രസ്.
80 : 20 ഹൈക്കോടതി വിധി നീതി ഉറപ്പുവരുത്തി കത്തോലിക്കാ കോൺഗ്രസ്.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി കേന്ദ്ര ഗവൺമെന്റ് അനുവദിക്കുന്ന തുക 80 20 എന്ന അനുപാതത്തിൽ വിതരണം ചെയ്തത് ഭരണഘടനാവിരുദ്ധവും നിലനിൽക്കാത്തതും ആണ് എന്ന ഹൈക്കോടതിയുടെ സുപ്രധാനമായ വിധിയിലൂടെ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ നീതി ഉറപ്പു വരുത്തുവാൻ കഴിഞ്ഞുവെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന തുക പക്ഷപാത രഹിതമായി ജനസംഖ്യ ആനുപാതികമായി നടപ്പിലാക്കണമെന്ന കോടതിവിധി കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ മത വിഭാഗങ്ങൾ മുമ്പോട്ടു വെച്ച് നിലപാടിനുള്ള അംഗീകാരമാണ് എന്ന് യോഗം വിലയിരുത്തി. ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കുന്ന ഈ വിധി ജനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. മാറിമാറി വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ നീതി നടപ്പിലാക്കിയില്ല എന്ന് യോഗം ആരോപിച്ചു. ക്രൈസ്തവർ ഉൾപ്പെടെയുള്ള അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇത്തരത്തിൽ നഷ്ടമായ വിഹിതം വീണ്ടെടുത്തു നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വെർച്യുൽ പ്ലാറ്റ്ഫോമിൽ ചേർന്ന രൂപ സമിതി യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ അധ്യക്ഷതവഹിച്ചു. രൂപത ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവക കണ്ടം ജനറൽസെക്രട്ടറി മാത്യൂസ് ഐക്കര ഗ്ലോബൽ സമിതി സെക്രട്ടറി ജോസുകുട്ടി മാടപ്പള്ളി ട്രഷറർ ബേബിജോൺ, ജോസഫ് കുര്യൻ , വി റ്റി തോമസ് സിജോ ഇലന്തൂർ, അഡ്വക്കേറ്റ് മാത്യു മലേ കുന്നേൽ ആഗ്നസ് ബേബി കുഞ്ഞമ്മ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.