പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരികളെയും ജനപ്രതിനിധികളെയും ഇടപാടുകാരെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് സഹകരണ സദസ്സ് സംഘടിപ്പിച്ചു
പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരികളെയും ജനപ്രതിനിധികളെയും ഇടപാടുകാരെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് സഹകരണ സദസ്സ് സംഘടിപ്പിച്ചു.ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജനറൽ ശ്രീ.ശശികുമാർ കെ ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിൽ ഉണ്ടായിട്ടുള്ള ഒറ്റപ്പെട്ട ചില ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഈ മേഖലയാകെ പ്രശ്നങ്ങളാണെന്ന പ്രചരണം ബോധപൂർവ്വം സൃഷ്ടിക്കപ്പെടുകയാണ്. ഇതിനെ സഹകാരികളേയും പൊതുജനങ്ങളേയും അണിനിരത്തി നേരിടുന്നതിന് വിവിധ കാമ്പയിനുകൾക്ക് ബാങ്ക് ഇതുവഴി തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡന്റ് എം.എൻ. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബാങ്ക് ഡയറക്ടർ ഷാജി.കെ.എം സ്വാഗതം ആശംസിച്ചു. ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജനറൽ ശശികുമാർ കെ ഉദ്ഘാടനം ചെയ്തു.
ബാങ്ക് സെക്രട്ടറി റ്റി.സി.രാജശേഖരൻ നായർ വിഷയാവതരണം നടത്തി. ബാങ്കിന്റെ പ്രവർത്തനവും സാമ്പത്തികനിലയും തികച്ചും ഭദ്രമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് സെക്രട്ടറി സഹകാരികളെ ബോധ്യപ്പെടുത്തി. ബാങ്ക് തുടക്കം കുറിക്കുന്ന വിവിധങ്ങളായ കാമ്പയിനുകൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. പി.മൽക്ക, ബ്ലോക്ക് മെമ്പർ മേരി ജോർജ്ജ് , പാറത്തോട് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, വിവിധ സംഘടനാ നേതാക്കളും സഹകാരികളുമായ ഷാജി കാഞ്ഞമല, മാണി മുളയ്ക്കൽ, സണ്ണി മരുതൻ, ജയിംസ് മ്ലാക്കുഴി , വി.കെ.സുരേന്ദ്രൻ സി.എം.തോമസ്, ജോയി കാനാക്കുന്നേൽ, വി.എം സുബ്രഹ്മണ്യൻ, ബാങ്ക് മുൻ പ്രസിഡന്റ് വക്കച്ചൻ തോമസ് , തുടങ്ങിയവർ ബാങ്കിന്റെ ഉദ്യമങ്ങൾക്ക് പിന്തുണ അറിയിച്ചു സംസാരിച്ചു. സഹകരണ സദസ്സിന് ബാങ്ക് ചീഫ് അക്കൗണ്ടന്റ് പി.ഐ. ഐപ്പ് നന്ദി പറഞ്ഞു. മുൻ പ്രസിഡന്റുമാർ, ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ സഹകാരികൾ, നിക്‌ഷേപകർ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.