ഏഷ്യയിലെ ഏറ്റവും വലിയ ചിത്രകലാ ക്യാമ്പിന് തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ തുടക്കമായി


കേരള ചിത്രകലാപരിഷത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന, മഴയെ. രണ്ടുദിന ചിത്ര കലാ ക്യാമ്പിന് തൃശ്ശൂർ ജില്ലയിൽ തുടക്കമായി.. കേരളത്തിനകത്തും, പുറത്തു നിന്നുമായി 350 ഓളം പ്രഗൽഭരായ ചിത്രകാരന്മാരാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ പീച്ചി, ദർശന പാസ്റ്ററൽ സെന്ററിലും, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുമയാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് സിറിൽ പി ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം,കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സൈന്റിസ്റ്റ് ഡോക്ടർ ടി വി സജീവ് , തൃശ്ശൂർ ജില്ലയിലെ മുതിർന്ന ചിത്രകാരനായ ജോസ് അരിമ്പൂരിന് ക്യാൻവാസ് നൽകിക്കൊണ്ട് നിർവഹിച്ചു.
ചിത്രകല പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ, സംസ്ഥാന ട്രഷറർ ഷാജി പാമ്പള, സംസ്ഥാന ജോയിൻ സെക്രട്ടറി സജിദാസ് മോഹൻ, ആർട്ടിസ്റ്റ് മദനൻ, ആർട്ടിസ്റ്റ് ജെയിംസ് ചിറ്റിലപ്പള്ളി, കെ എസ് ഹരിദാസ്.. തുടങ്ങിയവർ സംസാരിച്ചു.. ക്യാമ്പിനോട് അനുബന്ധിച്ച്, ചിത്രകാരന്മാരുടെ ലൈവ് ചിത്രരചന, സെമിനാറുകൾ, തുടങ്ങിയവയും നടക്കും..
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ടോക്ക് ഷോയിൽ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ കോ ഫൗണ്ടറും, അന്തർദേശീയ ചിത്രകാരനുമായ റിയാസ് കോമു സംസാരിക്കും..