പുറ്റടി എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു

പുറ്റടി എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു.
യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
പുറ്റടി NSS കരയോഗമന്ദിരത്തിൽ വച്ചാണ് വാർഷിക പൊതുയോഗംനടന്നത്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
യൂണിയൻ വൈസ്പ്രസിഡന്റ് എ. കെ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി റ്റി. ആർ. മനോജ് വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കുകളും യോഗം പാസ്സാക്കുകയും യൂണിയൻ ഭരണസമിതി നടത്തുന്ന ധാർമിക പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
യോഗത്തിൽ യൂണിയൻ കമ്മറ്റി അംഗം റ്റി. കെ. അനിൽ
കുമാർ, വനിതായൂണിയൻ ഖജാൻജി ശ്യാമളാ മധു വനിതാസമാജം സെക്രട്ടറി മഞ്ജു ശ്രീകുമാർ കരയോഗം ഖജാൻജി സി. കെ. മോഹനൻ നെറ്റിത്തൊഴു കരയോഗം പ്രസിഡന്റ് കൊച്ചറമോഹനൻ നായർ, ചക്കുപള്ളം കരയോഗം പ്രസിഡന്റ് അജികുമാർ, ബിന്ദു പ്രസാദ് എന്നിവർ സംസാരിച്ചു.