ഹമാസ് റോക്കറ്റ് ആക്രമണം: യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേൽ സേന


ഫലസ്തീൻ സായുധ ഭീകര സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശനഷ്ടം. 4 പേർ കൊല്ലപ്പെട്ടു, 150 ഓളം പേർക്ക് പരിക്ക്. അതേസമയം ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി. ഗസയില്‍ നിന്നുള്ള ആക്രമണം തുടരുന്നതിനാല്‍ റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായും ഇസ്രായേല്‍ അറിയിച്ചു.
ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ളഡ് എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായും ഡീഫ് പറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.
ജനങ്ങളോട് അവരവരുടെ വീടുകളിലും ബോംബ് ഷെല്‍ട്ടറുകളിലും താമസിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കി. അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേല്‍ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഞങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.