ലോകകപ്പില്‍ ഇന്ന് രണ്ടു മത്സരങ്ങൾ; അഫ്ഗാനിസ്ഥാൻ- ബംഗ്ളാദേശ്, ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പോരാട്ടം
ലോകകപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആദ്യ മത്സരത്തൽ അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശിനെ നേരിടും. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 10.30 മുതലാണ് മത്സരം.ബംഗ്ലദേശ് ടീമിൽ പരിചയസമ്പന്നർക്കു കുറവില്ല.
വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം മുതൽ പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ വരെ നീളുന്നു. അഫ്ഗാനിസ്ഥാൻ ആവട്ടെ റഷീദ് ഖാന്റെ നേതൃത്വത്തിലാണ് അവരുടെ ആക്രമണം. റാഷിദ് മാത്രമല്ല തങ്ങൾ എന്നു തെളിയിക്കാനാണ് ഹഷ്മത്തുല്ല ഷാഹിദിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.എന്നാൽ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.2 മണിക്കാണ് മത്സരം.
മുഖ്യതാരങ്ങളുടെ പരുക്കാണ് ലങ്കയെ അലട്ടുന്നത്. ആൾ റൌണ്ടർ വനിന്ദു ഹസരങ്കയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് ഫോമിലാണ്. സ്പിന്നർ മഹീഷ തീക്ഷണയാണ് ലങ്കയുടെ കുന്തമുന.
31 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ സ്പിന്നറാണ് തീക്ഷണ. ഇത്തവണത്തെ ലോകകപ്പിന് ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷനിൽ അവസാന സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ബൗളിങ് ചുമതല കഗീസോ റബാദയ്ക്കായിരിക്കും.
ബാറ്റിങിൽ ഹെൻറിക്ക് ക്ലാസനാണ് പ്രധാന താരങ്ങൾ. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമായി മികച്ച ഫോമിലാണ് ക്ലാസൻ. ക്യാപ്റ്റൻ ടെംബ ബവുമ, എയ്ഡൻ മാർക്ക്രം, ഡേവിഡ് മില്ലർ തുടങ്ങിയവരും ഫോമിലാണ്.