കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്‌ടോബര്‍ മാസം 8-ാം തീയതി ഞായറാഴ്ച നടക്കും. കായിക മേള നടത്തുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി
2023 ഒക്‌ടോബര്‍ മാസം 8-ാം തീയതി ഞായറാഴ്ച കോട്ടയം ജില്ലാ സ്‌കൂള്‍ കായികമേള പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതിനായി തീരുമാനിച്ചിട്ടുള്ളതാണ്. ഞായറാഴ്ചകളില്‍ ക്രൈസ്തവരായ കുട്ടികള്‍ക്കും അധ്യാപര്‍ക്കും വിശ്വാസജീവിത പരിശീലനത്തിലും വിശുദ്ധ ബലിയിലും പങ്കെടുക്കേണ്ടതുണ്ട്. ഞായറാഴ്ച സ്‌കൂള്‍ കായികമേള നടത്തിയാല്‍ ഇതില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ക്രൈസ്തവരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നഷ്ടപ്പെടുമെന്നതിനാല്‍ ഒക്‌ടോബര്‍ 8-ാം തീയതി ഞായറാഴ്ച മേല്‍ കായിക മേള നടത്തുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കാഞ്ഞിരപ്പള്ളി രൂപതസമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കോട്ടയം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിവേദനം നല്കിയിട്ടുണ്ട്. യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ റവ. ഫാ. എബ്രഹാം കൊച്ചുവീട്ടില്‍, പ്രസിഡന്റ് വിന്‍സെന്റ് ജോര്‍ജ്, സെക്രട്ടറി സിറിയക് മാത്യു, ജോമോന്‍ ജോസഫ്, തോമസ് ഡൊമിനിക്, ഷിജോ തോണിയാങ്കല്‍, ആല്‍ബിന്‍ പാലക്കുടി, റോണി സെബാസ്റ്റ്യന്‍, റോബി തോമസ്, കല പി.എസ്., ഷെറിന്‍ മേരി ജോൺ എന്നിവര്‍ പ്രസംഗിച്ചു.