Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ശക്തമായ മ​ഴ; ഇ​ടു​ക്കി ജി​ല്ല​യി​ൽ ഡാമുകളിലെ ജ​ല​നി​ര​പ്പ്​ ഉയർന്നു



ചെറുതോണി: ഇ​ടു​ക്കി ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ശക്തമായ മ​ഴ തു​ട​രു​ന്നതിനാൽ ജില്ലയിലെ ഡാമുകളിലെ
ജ​ല​നി​ര​പ്പ്​ ഉയർന്നു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം പീ​രു​​മേ​ട്​ താ​ലൂ​ക്കി​ൽ 158 മി.​മി, ഉ​ടു​മ്പ​ൻ​ചോ​ല-40.2 മി.​മി, ദേ​വി​കു​ളം- 83.6 മി.​മി, ഇ​ടു​ക്കി-52.4 മി.​മി, തൊ​ടു​പു​ഴ -37.2മി.​മി എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്​​ത മ​ഴ​യു​ടെ അ​ള​വ്. നെ​ടു​ങ്ക​ണ്ടം രാ​ജാ​ക്കാ​ട്​ റോ​ഡി​ൽ​ മ​രം ക​ട​പു​ഴ​കി ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ഹൈ​റേ​ഞ്ചി​ൽ പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ പെയ്തപ്പോൾ ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വ്യാ​ഴം, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ൽ 129.30 അ​ടി​യും ഇ​ടു​ക്കി​യി​ൽ 2336.52 അ​ടി​യു​മാ​ണ്​ ജ​ല​നി​ര​പ്പ്. മു​ല്ല​പ്പെ​രി​യാ​റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം 112.70 അ​ടി​യാ​യി​രു​ന്നു.

ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ൾ കഴിഞ്ഞ ദിവസം തുറന്നു വിട്ടിരുന്നു. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടിന്റെ ര​ണ്ട്​ ഷ​ട്ട​റു​ക​ളാ​ണ്​ തു​റ​ന്ന​ത്​. പാം​ബ്ല അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി 300 ഘ​ന​യ​ടി​ ജ​ല​മാ​ണ്​ ഒ​ഴു​ക്കു​ന്ന​ത്. മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 39.66 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!