6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കി ഇടുക്കി ജില്ല



കട്ടപ്പന താലൂക്ക് ആശുപത്രിയിൽ 25 സന്ധി മാറ്റിവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി .2020 അവസാനത്തോടെ ആണ് പുതുതായി നിർമിച്ച ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം ആരംഭിച്ചതു.അതിന് ശേഷം ഏകദേശം 1000 ശസ്ത്രക്രിയകൾ ഇവിടെ നടത്താൻ കഴിഞ്ഞിട്ടുണ്ട് . ഹൈറേഞ്ചിലെ സർക്കാർ ആശുപത്രികളിൽ സന്ധി മാറ്റിവക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത് വളരെ വിരളമായിരുന്നതിനാൽ, ഇവിടുള്ള സാധാരണക്കാരായ ജനങ്ങൾക്ക് കോട്ടയം മെഡിക്കൽ കോളേജ്‌ പോലുള്ള ദൂരെയുള്ള ആശുപത്രികളായിരുന്നു ഏക ആശ്രയം. ഈ ബുദ്ധിമുട്ടിനു പരിഹാരമായാണ് 2022 മേയ് മാസത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആരംഭിച്ചത്. കഴിഞ്ഞ 10 മാസം കൊണ്ട് 23 മുട്ട് മാറ്റിവയ്ക്കലും ( Total Knee Replacement), 2 ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ്( Total Hip Replacement) ഇവിടെ പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ 2.5 മുതൽ 3.5 ലക്ഷം രൂപ വരെ ചിലവ് വരുന്ന ഈ ശസ്ത്രക്രിയകൾ , കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും സൗജന്യമായാണ് ഇവിടെ നടക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!