കനത്ത മഴ കോതമംഗലത്ത് റോഡുകളിൽ വെള്ളം കയറി കനത്ത മഴ തുടരുകയാണ്.മഴയെ തുടർന്ന് പുഴകളിലും തോടുകളിലും ജലവിതാനം ഉയർന്നിട്ടുണ്ട്. കനത്ത മഴയിൽവെള്ളം കയറിയതിനാൽ കപ്പ തുടങ്ങി ഇടവിള കൃഷിയുടെ നാശത്തിന് കാരണമായിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തുടരുന്ന മഴയിൽ കോതമംഗല നഗരത്തിലെ ചില റോഡുകളിൽ വെള്ളം കയറി. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലും പലയിടത്തും വെള്ള കെട്ടുണ്ടായങ്കിലും ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. ഇപോഴത്തെ സാഹചര്യത്തിൽ മഴതുടരുന്നത് കനത്ത ഭീക്ഷണിയാകുമെന്നാണ് വിലയിരുത്തപെടുന്നത്.