സി എസ് ഡി എസിന് ബന്ധമില്ല
കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗവുമായി സിഎസ്ഡിഎസിന് ബന്ധമില്ല. എം എസ് സജൻ, ഷിബു ജോസഫ്, ശ്രീകുമാർ പീരുമേട്, വി കെ തങ്കപ്പൻ, ജോസ് പനച്ചിക്കാട്, എം എസ് സതീശൻ എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സി എസ് ഡി എസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളതാണ്. ഇവർ പിന്നീട് സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടുള്ളതാണ്.
വാഴൂർ കേന്ദ്രമാക്കി 2013 മുതൽ രജിസ്ട്രേഷൻ പുതുക്കി വരുന്ന ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി (Reg No KTM/698/2013) 2023 വരെ കൃത്യമായി പുതുക്കി വരുന്നതും ആയിരം കുടുംബയോഗങ്ങളും 20 താലൂക്ക് കമ്മിറ്റികളും 75 പഞ്ചായത്ത് കമ്മിറ്റികളും ഉള്ള കേരളത്തിലെ ഏറ്റവും വലിയ ദളിത് മുന്നേറ്റ പ്രസ്ഥാനമാണ് സി എസ് ഡി എസ്. ഇതിന്റെ ആസ്ഥാനം മന്ദിര വാഴൂരിൽ പ്രവർത്തിക്കുന്നു.
കെ കെ സുരേഷ് സംസ്ഥാന പ്രസിഡന്റായി രജിസ്ട്രേഷൻ പുതുക്കി കൃത്യമായും കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. മറിച്ചുള്ള പ്രസ്താവനകൾക്ക് സി എസ് ഡി എസുമായി ബന്ധമില്ലെന്ന് സി എസ് ടി എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡണ്ടുമാരായ പ്രവീൺ വി ജെയിംസ്, വി പി തങ്കപ്പൻ, ട്രഷറർ ഷാജി മാത്യു എന്നിവർ അറിയിക്കുന്നു