ഓൺലൈൻ വായ്പ ആപ്പ്: കേന്ദ്ര ഏജൻസികളുടെ നിലപാട് വിരോധഭാസം – ആർ.വൈ.എഫ്
ഇടുക്കി:പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണവുമായി രാജ്യമൊട്ടാകെ ഓടി നടക്കുന്ന അന്വേഷണ ഏജൻസികൾ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന
ഓൺലൈൻ വായ്പ ആപ്പുകളെ കുറിച്ച്
കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്ന നിലപാട് സ്വീകരിക്കുന്നത് വിരോധഭാസമാണെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ പറഞ്ഞു.
ഇത്തരം സംഘങ്ങളുടെ ഭീഷണി മൂലം രാജ്യത്ത് നിരവധി പേർ ആത്മഹത്യ ചെയ്തുവെങ്കിലും ഒരു റെയ്ഡുമില്ല, അറസ്റ്റുമില്ല.കൊച്ചിയിലെ നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യത്തിലോ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലോ ഇവരെ ഒതുക്കാൻ കഴിയില്ല.
വായ്പയെടുത്തവരുടെയും കുടുംബാംഗങ്ങളു ടെയും അശ്ലീല ചിത്രങ്ങളുപയോഗിച്ച് കോടാനുകോടി രൂപയുടെ കൊള്ള നടത്തുന്ന ഈ സംഘങ്ങൾക്ക് ഇത്ര സുരക്ഷിതമായി ഈ രാജ്യത്തു തുടരാനാകുന്നുണ്ടെങ്കിൽ ഇവരുടെ രാഷ്ട്രീയബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
ഇത്തരം അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിനു മാത്രമായി വിജയിപ്പിക്കാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.വിഷയത്തിൽ രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും അജോ കുറ്റിക്കൻ പറഞ്ഞു.