നാട്ടുവാര്‍ത്തകള്‍
100 പി.പി.ഇ കിറ്റുകള്‍ സൗജന്യമായി നല്കി
നെടുങ്കണ്ടം: ഉടുമ്പന്‍ചോല കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലേക്ക് 100 പി.പി.ഇ കിറ്റുകള്‍ സൗജന്യമായി നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമാകുന്ന മേഖലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്ത് എന്ന നിലയിലാണ് നെടുങ്കണ്ടം പഞ്ചായത്തിന് സഹായം നല്‍കിയത്.
സംഘം പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന് കിറ്റുകള്‍ ഏറ്റുവാങ്ങി. ആര്. രാധാകൃഷ്ണന് നായര്‍, കെ.എസ്.സലിന്‍കുമാര്‍, അനിത.വി.നായര്‍ എന്നിവര്‍ പങ്കെടുത്തു.